പൊൻകുന്നം: ചിറക്കടവ് ഏഴാം വാർഡിൽ കോൺഗ്രസ് (എം)ന്റെ സിറ്റിംഗ് സീറ്റ്, സിപിഐയ്ക്ക് നല്കിയതിൽ വ്യാപക പ്രതിഷേധം.
കേരള കോൺഗ്രസ്( എം) നിലവിലെ സിറ്റിങ്ങ് മെമ്പർ ആന്റണി മാർട്ടിന്റെ സ്വാതന്ത്ര്യനായി മത്സരിക്കുകയാണ്. പോസ്റ്ററുകൾ തയാറാക്കി ആന്‍റണി മാർട്ടിൻ പ്രചരണം ആരംഭിച്ചിരിക്കെയാണ് സീറ്റ് സിപിഐയ്ക്ക് നൽകിയത്. ഇത് വൻ ജന പ്രതിഷേധത്തിന് കാരണമായി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വാർഡിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ നടന്ന വികസന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ചുക്കാൻ പിടിച്ചിരുന്ന വ്യക്തിയാണ് ആന്റണി മാർട്ടിൻ.
എന്നും സാധാരണക്കാരന്റ കൂടെ നിൽക്കുന്ന, വർഷങളായി വഴിയില്ലാതിരുന്ന വില്ലൻ ചിറ നിവാസികൾക്ക് വഴി ഉണ്ടാക്കി നൽകുന്നതിനും, രാഷ്ട്രീയ ജാതി മത ചിന്തകൾക്ക് അതീതമായി ജനകീയ പ്രവർത്തനം നടത്തി മാതൃകയായ സിറ്റിങ്ങ് മെമ്പർക്ക് സീറ്റ് നിഷേധിച്ച് കേവലം ഇരുപത് വോട്ട് പോലും ഇല്ലാത്ത പാർട്ടിക്ക് സീറ്റ് നല്കിയതിൽ ജനകീയ പ്രതിഷേധം ശക്തമാണ്.
ആന്റണി മാർട്ടിനെ രാഷ്ട്രിയത്തിന് അതീതമായി പിന്തുണക്കാനാണ് വാർഡിലെ ജനങ്ങളുടെ തീരുമാനം.
കേരള കോൺഗ്രസ് - എമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് സിപിഐയ്ക്ക് നൽകിയ നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് - എം വാർഡ് പ്രസിഡന്റ് റെജി കാവുങ്കൽ ഉൾപ്പെടെ നിരവധി പ്രവർത്തകർ രാജിവെച്ചു ആന്റണി മാർട്ടിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Post a Comment